SignIn
Kerala Kaumudi Online
Friday, 02 October 2026 3.19 AM IST

കാമുകാന്റെ ഭാര്യയുടെ ക്വട്ടേഷൻ; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ അഞ്ചു പേർ പിടിയിൽ

devi

തൃശൂർ: ആൺസുഹൃത്തുമൊത്ത് തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത നിലമ്പൂർ സ്വദേശിനിയെ പൊലീസ് ചമഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ക്വട്ടേഷൻ നൽകിയ ആൺസുഹൃത്തിന്റെ ഭാര്യയടക്കം അഞ്ചുപേരെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ പിടികൂടാനുണ്ട്. ക്വട്ടേഷൻ നൽകിയ തിരുപ്പൂർ സ്വദേശി ദേവി (27), നീലഗിരി സ്വദേശി തോമസ് പ്രിയദർശൻ ദേവ (27), ദിണ്ടിഗൽ സ്വദേശി രഘുപതി രാജ (20), കരൂർ വിരനാപെട്ടി സ്വദേശി ശങ്കർ (20), കടവൂർ സ്വദേശി ബൽരാജ് (31) എന്നിവരാണ് അറസ്റ്റിലായത്. സെപ്തംബർ 22നായിരുന്നു സംഭവം. ജി.പി.എസ് ലൊക്കേഷൻ ട്രാക്ക് ചെയ്തതാണ് സുഹൃത്തും യുവതിയും എവിടെയാണെന്ന് പ്രതികൾ കണ്ടെത്തിയത്. ലോഡ്ജിലേക്ക് പൊലീസ് വേഷത്തിൽ ആറംഗസംഘമെത്തുകയായിരുന്നു. ലോഡ്ജ് നടത്തിപ്പുകാരോട് കഞ്ചാവ് കേസിലെ പ്രതികളെ പിടികൂടാനെത്തിയതാണെന്നാണ് സംഘം അറിയിച്ചത്. യുവാവിനെയും യുവതിയേയും പിടികൂടി തിരുപ്പൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മർദ്ദിച്ചു. തുടർന്ന് ഇരുവരെയും വെവ്വേറെ കാറുകളിലാക്കി,​ യുവതിയെ വിജനമായ സ്ഥലത്തെത്തിച്ച് തോമസും രഘുപതിയും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതിയെ നാട്ടുകാരായ രണ്ടുപേർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതി നിലമ്പൂർ പൊലീസിന് നൽകിയ പരാതി തൃശ്ശൂർ ഈസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു. എ.സി.പി ടി.ആർ.രാജേഷിന്റെയും വെസ്റ്റ് പൊലീസ് എസ്.ഐ ആദർശിന്റെയും നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തോമസിനെ നെടുമ്പാശേരി വിമാനത്താവളം പരിസരത്തു നിന്നും മറ്റുള്ളവരെ തിരുപ്പൂർ, കോയമ്പത്തൂർ, പളനി എന്നിവിടങ്ങളിൽ നിന്നുമാണ് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY