പത്തനംതിട്ട: യുവതികളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വെണ്ണിക്കുളം സ്വദേശി പ്രവീണിനെയാണ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 29-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടുകളിലെത്തി മെഡിക്കൽ ഉപകരണങ്ങൾ വില്പന നടത്തുന്ന രണ്ട് യുവതികളെയാണ് തട്ടിക്കൊണ്ടുപോയത്.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന യുവതികളുടെ അടുത്തെത്തി താനും ആ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനത്തിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. വാഹനത്തിൽ കയറിയശേഷം ഇയാൾ യുവതികളെ ഉപദ്രവിച്ചെന്നാണ് പരാതി. ശേഷം മല്ലപ്പള്ളി - വെണ്ണിക്കുളം റോഡിൽ ഇറക്കിവിട്ടെന്നും യുവതികൾ പൊലീസിന് മൊഴി നൽകി.
A man accused of kidnapping and assaulting two young women in Pathanamthitta has been arrested. The women, who were selling medical equipment door-to-door, were allegedly taken in a vehicle after the accused approached them at a private bus stand and misled them about his work in the area.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |