കോതമംഗലം: മദ്യലഹരിയിൽ അമ്മയ്‌ക്ക് നേരെ നിരന്തരം ആക്രമണം നടത്തിവന്ന മകൻ പിടിയിൽ. കോതമംഗലം കുടമുണ്ടയിലാണ് സംഭവം. പോത്താനിക്കാട് സ്വദേശി പൊന്നമ്മയെ (70)യാണ് മകൻ കുട്ടായി നിരന്തരം മർദ്ദിച്ചിരുന്നത്. കഴിഞ്ഞദിവസവും ഇയാൾ മാതാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവം അറിഞ്ഞിട്ടും പൊലീസ് വേണ്ട നടപടിയെടുക്കുന്നില്ല എന്ന് അയൽവാസികളും നാട്ടുകാരും മുൻപ് ആരോപിച്ചിരുന്നു. തുടർന്ന് പോത്താനിക്കാട് പൊലീസ് വീട്ടിലെത്തി പൊന്നമ്മയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. പൊലീസ് വരുന്നതറിഞ്ഞ കുട്ടായി സ്ഥലത്ത് നിന്നും മുങ്ങിയിരുന്നു. അന്വേഷണത്തിനൊടുവിൽ കുട്ടായിയെ പൊലീസ് പിടികൂടിയെന്നാണ് വിവരം.
സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി മാതാവിനെ മർദ്ദിക്കുന്ന സ്വഭാവക്കാരനായിരുന്നു കുട്ടായി. ഇയാൾ വീട്ടിലുള്ളപ്പോൾ പൊന്നമ്മ ഭയന്ന് വരാന്തയിലും റോഡിലുമൊക്കെയാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസവും ഇയാൾ മദ്യപിച്ചെത്തി മാതാവുമായി വഴക്കുണ്ടാക്കി.തുടർന്നാണ് മർദ്ദിച്ചത്. സംഭവം വലിയ വാർത്തയായതോടെ കുട്ടായി മുങ്ങിയെങ്കിലും പിടിയിലാകുകയായിരുന്നു.
A man was arrested for repeatedly assaulting his 70-year-old mother, Ponnamma, while under the influence of alcohol in Kudamunda, Kothamangalam. Videos of him brutally attacking his mother had recently surfaced. Following complaints from neighbours and locals alleging police inaction, Pothanikkad police moved Ponnamma to a shelter home.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |