SignIn
Kerala Kaumudi Online
Wednesday, 30 September 2026 8.28 PM IST

കൊല്ലം ശക്തികുളങ്ങര ഹാർബറിലെ സെപ്‌റ്റിക് ടാങ്കിൽ അസ്ഥി ഭാഗങ്ങൾ, ആദ്യം കരുതിയത് മൃഗത്തിന്റേതെന്ന്, പിന്നാലെ കണ്ടത്

READ ENGLISH VERSION
shakthikulangara-harbor-
അസ്ഥി ഭാഗങ്ങൾ കണ്ടെത്തിയയിടത്ത് പരിശോധന നടക്കുന്നു

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ സെപ്‌റ്റിക് ടാങ്കിൽ നിന്നും അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളാണ് ഇത് കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ നടത്തിയ പരിശോധനയിൽ ഇത് ഏതോ മൃഗത്തിന്റെ ശരീരഭാഗമെന്ന് സംശയം തോന്നി. എന്നാൽ വീണ്ടും തെരച്ചിൽ നടത്തിയപ്പോൾ തലയോട്ടി കണ്ടെത്തി. വെറ്ററിനറി സർജനെ വരുത്തി അസ്ഥി ഭാഗങ്ങൾ പരിശോധിച്ചപ്പോൾ മൃഗത്തിന്റേതല്ലെന്ന് മനസിലാക്കി.

അസ്ഥി മനുഷ്യന്റേത് തന്നെയോ എന്ന് തെളിയാൻ ശാസ്‌ത്രീയ പരിശോധന വേണ്ടിവരും. കൊലപ്പെടുത്തി സെപ്‌റ്റിക് ടാങ്കിൽ തള്ളിയതാണോ എന്ന സംശയം പൊലീസിനുണ്ട്. കൂടുതൽ പരിശോധനയിലൂടെയേ ഇക്കാര്യം വ്യക്തമാകൂ.

English Summary

Parts of a skeleton were found inside a septic tank at Sakthikulangara Harbour. Workers cleaning the tank discovered the remains and alerted the police. Initial inspection suggested they could be animal remains, but a further search uncovered a skull, raising suspicion that the remains may be human.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAKTHIKULANGARA HARBOUR, SKELETON FOUND, SEPTIC TANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY