
കാട്ടാക്കട: കുറ്റിച്ചൽ–ആര്യനാട് റോഡിലെ പെട്രോൾ പമ്പിലെ ജീവനക്കാരനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ രണ്ട് പ്രതികളെക്കൂടി നെയ്യാർഡാം പൊലീസ് അറസ്റ്റുചെയ്തു. കോട്ടൂർ കൊട്ടാരത്തുനട വിശ്വകർമ ഭവനിൽ ആകാശ്(21,വിച്ചു),കുറ്റിച്ചൽ വലിയവിള ലക്ഷംവീട്ടിൽ അനീഷ്(19) എന്നിവരാണ് പിടിയിലായത്.
ഒന്നാംപ്രതി കുറ്റിച്ചൽ കുഴിയൻകോണം റസാഖ് മൻസിലിൽ അബ്ദുൾ റസാഖിനെ (21) സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കുറ്റിച്ചൽ ചിറക്കോണം പുത്തൻവീട്ടിൽ അനിൽകുമാറാണ്(52) ചൊവ്വാഴ്ച ആക്രമണത്തിനിരയായത്. പെട്രോൾ കടമായി നൽകാത്തതിനായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |