SignIn
Kerala Kaumudi Online
Saturday, 27 June 2026 5.35 PM IST

കുപ്രസിദ്ധ ഗുണ്ടയെ കാപ്പാപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി

ph

കായംകുളം: കൊലപാതകശ്രമ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. കായംകുളം പെരിങ്ങാല കുന്നേൽ വീട്ടിൽ ബോക്സർ എന്ന് വിളിക്കുന്ന അദിനാനെയാണ് (22) ജയിലിലടച്ചത്.

കുപ്രസിദ്ധ ഗുണ്ടയായ അദിനാൻ 2024 ൽ മൂന്ന് കൊലപാതക ശ്രമകേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേ,​ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. കായംകുളം പൊലീസ് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളിലും പ്രതിയാണ്. ഇതോടെയാണ് ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

കായംകുളം ഡിവൈ. എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ.അരുൺ ഷാ,എസ്.ഐ. മാരായ രതീഷ് ബാബു,ശരത്,പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, ഷാനവാസ്, ഗോപകുമാർ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY