കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ വൻ ചീട്ടുകളി സംഘം പൊലീസിന്റെ പിടിയിൽ. കാവിൽക്കടവിൽ ചാണാപ്പറമ്പിൽ ബിന്റെയുടെ വീട്ടിൽ പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന എട്ടംഗ സംഘത്തെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ലോകമലേശ്വരം കാവിൽക്കടവ് ചാണേപമ്പിൽ തമ്പി (49), പുല്ലൂറ്റ് പന്തീരമ്പാല പാലക്കൽ അബ്ദുൾ ലത്തീഫ് (52), ശൃംഗപുരം പറ്റത്ത് സച്ചിദാനന്ദൻ (55), കാവിൽക്കടവ് ചാണേപറമ്പിൽ ആന്റണി (52), എറിയാട് സെന്റർ ഒറ്ററാട്ട് റിജിത്ത് (40), മേത്തല അഞ്ചപ്പാലം കോണ്ടിയാറ വീട്ടിൽ ഗോപൻ (47), എറിയാട് പേബസാർ പുത്തൻപുരക്കൽ ഷെമീർ (47), കാവിൽക്കടവ് ചാനേ പറമ്പിൽ ബിന്റി (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 68,030 രൂപയും പൊലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരുന്നു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ.രാജുവിന്റെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.ജി.സജിൽ, പ്രൊബേഷൻ സബ് ഇൻസ്‌പെക്ടർ വൈഷ്ണവ് രാമചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഗോപേഷ്, സുമേഷ്, ബിനിൽ എന്നിവർ ചേർന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |