
അന്തിക്കാട്: ഭാര്യവീടിന് നേരെ ഭർത്താവിന്റെ ആക്രമണം. ജനൽച്ചില്ലുകൾ തകർത്തു. പോർച്ചിലുണ്ടായിരുന്ന സ്കൂട്ടറിന് തീയിട്ടു. പുത്തൻപീടിക തണ്ടാശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തണ്ടാശ്ശേരി രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് 7.30നായിരുന്നു സംഭവം. രാധാകൃഷ്ണന്റെ മകളുടെ ഭർത്താവായ തളിക്കുളം സ്വദേശിയാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
ആക്രമണം നടക്കുമ്പോൾ രാധാകൃഷ്ണന്റെ ഭാര്യയും മകളും കൊച്ചുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമാസക്തനായി എത്തിയ പ്രതി വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചു തകർത്തു. തുടർന്ന് പൊലീസ് എത്തുമ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. പിന്നീട് ഏതാനും മണിക്കൂറുകൾക്ക് ശേഷം തിരികെയെത്തി ഇവരുടെ വീടിന് മുന്നിൽ വച്ചിരുന്ന ഇരുചക്രവാഹനം തീയിട്ട് നശിപ്പിക്കുകയായിരുന്നു.
ഇയാൾ 10 മാസം മുൻപ് ഈ വീട്ടിൽ മുൻപും ആക്രമണം നടത്തിയിട്ടുള്ളതായി കുടുംബം പറയുന്നു. ഇതുകൂടാതെ യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിനും കേസുകൾ ഉള്ളതായും സംഭവവുമായി ബന്ധപ്പെട്ട് തളിക്കുളം സ്വദേശി ഷക്കീറിനെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.
തീയിട്ട് നശിപ്പിച്ച സ്‌കൂട്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |