തിരുവനന്തപുരം: സഹപാഠിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. സമൂഹമാദ്ധ്യമങ്ങള്‍ വഴി ചിത്രങ്ങള്‍ പുറത്തുവിട്ട തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഏബലാണ് കേസിലെ പ്രതി. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്.
വയനാട് സ്വദേശിയായ ഏബലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിക്ക് ജാമ്യം അനുവദിച്ചു. ബുധനാഴ്ച രാവിലെ മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ഏബലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ഇയാളുടെ ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങളുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നും പൊലീസിനോട് പരാതിക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം, പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. ഏബലിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലെത്തി.
mbbs student arrested for circulating morphed pictures of classmates
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |