SignIn
Kerala Kaumudi Online
Monday, 08 June 2026 2.57 AM IST

അച്ഛനും മകനും നേരെ ഗുണ്ടാ ആക്രമണം: ഒരാൾ കൂടി അറസ്റ്റിൽ

arrest22

തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം അരിക്കടമുക്ക് ലെയ്‌നിൽ അച്ഛനെയും മകനെയും ഗുണ്ടാസംഘം ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ.
മാരായമുട്ടം മാലക്കുളങ്ങര കല്ലംപൊറ്റ പുത്തൻവീട്ടിൽ പ്ലാച്ചി എന്ന അഖിലിനെയാണ് (39) വഞ്ചിയൂർ പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതി തകരപ്പറമ്പ് കുട്ടൻ എന്ന ശ്യാംകുമാറിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ വട്ടിയൂർക്കാവ് അരുണിനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് ഇയാളെ പിടികൂടിയത്.

ആക്രമണ സമയം താനാണ് തകരപ്പറമ്പ് കുട്ടനൊപ്പം ഉണ്ടായിരുന്നതെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിക്കുകയും യഥാർത്ഥ പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയുമായിരുന്നു. വട്ടിയൂർക്കാവ് അരുണിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ രാജേഷ്‌കുമാറിനും മകൻ അഭിനവിനും നേരെ ഗുണ്ടാ ആക്രമണം ഉണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY