SignIn
Kerala Kaumudi Online
Monday, 15 June 2026 2.38 AM IST

എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

haris

കൽപ്പറ്റ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എ പിടികൂടി. മലപ്പുറം മഞ്ചേരി കരുവമ്പ്രം ഉള്ളാറ്റിൽ വീട്ടിൽ യു.ടി. ഹാരിസ് (34)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പടിഞ്ഞാറത്തറ പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 0.89 ഗ്രാം എം.ഡി.എം.എ പിടികൂടി. ശനിയാഴ്ച വൈകിട്ട് കുപ്പാടിത്തറ സൊസൈറ്റിക്കവല ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ വലയിലായത്. പൊലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചപ്പോൾ പാന്റിന്റെ പോക്കറ്റിൽ നിന്നുമാണ് എം.ഡി.എം.എ കണ്ടെടുത്തത്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. രജീഷ് തെരുവത്ത് പീടികയിൽ, സീനിയർ സി.പി.ഒമാരായ എൻ.ജെ. അരുൺ, അബ്ദുൾ റഫീഖ് കൂടാതെ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY