
വർക്കല: സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെ വിറക് കഷ്ണം കൊണ്ടുള്ള അടിയേറ്റ് ഒരാൾ മരിച്ചു.ചെമ്മരുതി മുത്താന അക്കരമംഗലം ക്ഷേത്രത്തിന് സമീപം പുത്തൻവീട്ടിൽ സുജിത്താണ് (45) മരിച്ചത്.സംഭവുമായി ബന്ധപ്പെട്ട് അക്കരമംഗലം ബി.എസ് ഭവനിൽ ബിനുവിനെ (31) കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടുദിവസം മുൻപ് ഹെൽമെറ്റ് പൊട്ടിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.ഇതിനെ തുടർന്ന് ഇന്നലെ രാത്രി 9.30ഓടെ സുജിത്ത് ബിനുവിന്റെ വീട്ടിലെത്തി വീണ്ടും വഴക്കുണ്ടാക്കി.പ്രകോപിതനായ ബിനു സമീപത്ത് കിടന്ന വിറക് കഷ്ണം കൊണ്ട് സുജിത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.ഗുരുതരമായ പരിക്കേറ്റ സുജിത്തിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കല്ലമ്പലം പൊലീസ് ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.സുജിത്തിന്റെ മൃതദ്ദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റുമാർട്ടത്തിനുശേഷം മൃതദ്ദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
ക്യാപ്ഷൻ: കൊല്ലപ്പെട്ട സുജിത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |