SignIn
Kerala Kaumudi Online
Monday, 15 June 2026 3.14 AM IST

വിദേശ പഠനത്തിന്റെ പേരിൽ 22.61 ലക്ഷം തട്ടിയെന്ന് കേസ്

aa

കോലഞ്ചേരി: മാൾട്ട യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ പി.ജി പഠനത്തിന് സീറ്റും ജോലിയും ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 22.61 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുന്നത്തുനാട് പൊലീസ് കേസെടുത്തു. നെല്ലാട് വീട്ടൂർ വെള്ളായിൽക്കുടിയിൽ വീട്ടിൽ അതിൽ മരിയ ജോയി നൽകിയ പരാതിയിൽ കോലഞ്ചേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ബംഗളൂരു കല്ല്യാൺനഗർ സ്വദേശികളായ, സലാഫ് ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് ഡയറക്ടർ മുബീൻ താജ് (55), യൂറോമെഡ് ഓവർസീസ് ഡയറക്ടർ സിദ്ധാർത്ഥ് പാൽ (45) എന്നിവർക്കെതിരെയാണ് കേസ്. 2024 ജൂൺ 27 മുതൽ ഡിസംബർ 26 വരെ വിവിധ ഘട്ടങ്ങളിലായാണ് 22,61,020 രൂപ പ്രതികൾക്ക് കൈമാറിയതെന്ന് പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY