
വക്കം: ബിയർ കുപ്പി കൊണ്ട് യുവാവിനെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ.കീഴാറ്റിങ്ങൽ എ.കെ നഗർ കാട്ടുവിളവീട്ടിൽ എയ്‌ഷർനെയാണ് (കുട്ടി 26) കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.മേൽകടയ്ക്കാവൂർ പഴഞ്ചിറ കല്ലുവിള വീട്ടിൽ ശരത്തിനെയാണ് (35) കഴിഞ്ഞ 1ന് രാത്രി ഏഴോടെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.പ്രതിയുടെ സുഹൃത്തിനെതിരെ പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് അടിയിൽ കലാശിച്ചത്.
പരിക്കേറ്റ ശരത് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ശരതും സുഹൃത്തുക്കളുമയി പഴഞ്ചിറ ചിറയ്ക്ക് സമീപം ഇരിക്കവേയാണ് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്.ഇയാളെ കോടതി റിമാൻഡ് ചെയ്തു.കടയ്ക്കാവൂർ എസ്.എച്ച്.ഒ സൈജു,എസ്.ഐ.മാരായ സജിത്ത്,ബി.ജയപ്രസാദ്,എ.എസ്.ഐ ജിജു,പൊലീസ് ഉദ്യോഗസ്ഥരായ സാബു,ഇന്ദ്രജിത്ത്,മെബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |