
കൊച്ചി: കഴിഞ്ഞ വർഷം സംസ്ഥാനത്ത് സൈബർ തട്ടിപ്പിന് ഇരയായത് 17,874 സ്ത്രീകൾ. ആകർഷക ഓഫറുകളുമായി സോഷ്യൽ മീഡിയ വഴിയെത്തുന്ന വ്യാജ പരസ്യങ്ങളാണ് പ്രധാന വില്ലന്മാരാകുന്നത്. 3,996 സ്ത്രീകളാണ് ഇത്തരം പരസ്യക്കെണികളിലൂടെ വഞ്ചിതരായത്. 'വീട്ടിലിരുന്ന് പണം സമ്പാദിക്കാം' എന്ന ജോലി വാഗ്ദാനങ്ങളിൽ 3,028 പേരാണ് പെട്ടത്. അടിയന്തര ആവശ്യങ്ങൾക്കായി എളുപ്പത്തിൽ വായ്പ തരാമെന്ന് മോഹിപ്പിച്ച്, പിന്നീട് കടുത്ത മാനസിക പീഡനങ്ങളിലേക്കും ഭീഷണികളിലേക്കും തള്ളിവിടുന്ന വ്യാജ ലോൺ ആപ്പുകളുടെ കെണിയിൽ 2,317 സ്ത്രീകൾ അകപ്പെട്ടു. ഓൺലൈൻ ട്രേഡിംഗിലൂടെ 1,069 സ്ത്രീകളുടെ സമ്പാദ്യമാണ് ചോർന്നത്. ഇങ്ങനെ വിവിധ ചതിക്കുഴികളൊരുക്കിയാണ് സൈബർ മാഫിയ കാത്തിരിക്കുന്നത്.
വൃദ്ധജനങ്ങളും ഇരകൾ
മുതിർന്ന പൗരന്മാരുടെ ബാങ്കിലിട്ട പെൻഷൻ തുകയും നിക്ഷേപങ്ങളും കൈക്കലാക്കുന്ന തട്ടിപ്പും വ്യാപകമാണ്. ഓൺലൈൻ ട്രേഡിംഗ് വഴി 32.04 ശതമാനം പേരാണ് വഞ്ചിതരായത്. ജോലിവാഗ്ദാനങ്ങളിൽ 17.24 ശതമാനവും ലോൺ ആപ്പുകളിൽ 7.21% പേരും വഞ്ചിതരായി. ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിൽ 3.30 ശതമാനമേയുള്ളെങ്കിലും ഇവർക്ക് നഷ്ടമായത് വൻതുകകളാണ്. വിഷിംഗ് കോൾ (വ്യാജ ഫോൺ കോളുകളിലൂടെ ആൾമാറാട്ടം നടത്തി പണം തട്ടുന്നത്) തട്ടിപ്പിൽ 5.96 ശതമാനവും ഇരകളായിട്ടുണ്ട്.
സൈബർ തട്ടിപ്പുകൾ
രീതി...... സ്ത്രീകൾ...... വൃദ്ധർ...... (%)
ഫോൺ കോൾ തട്ടിപ്പുകൾ ......................823 ...................... 5.96
സമ്മാന തട്ടിപ്പുകൾ ...................... 353 ...................... 2.40
ഫിഷിംഗ്/സ്മിഷീംഗ് ...................... 350 ......................3.78
വ്യക്തിവിവര മോഷണം ...................... 246 ...................... 1.86
ആൾമാറാട്ടം ...................... 293 ...................... 0.67
ഒ.എൽ.എക്സ് ...................... 196 ......................0.32
നിക്ഷേപ തട്ടിപ്പ് ...................... 18 ......................0.16
ലൈംഗിക ബ്ലാക്ക്‌മെയിലിംഗ് ...................... 11 ...................... 0.10
മറ്റു സൈബർ കുറ്റകൃത്യങ്ങൾ ...................... 5,125 ...................... 22.24
ആകെ ...................... 17,874
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |