ബംഗളൂരു: കെഎസ്‌ആർടിസി ബസ്റ്റാന്റിൽ 21കാരിയായ നഴ്‌സിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കർണാടകയിലെ ബന്ദ്‌വാൾ ബിസി റോഡിൽ ഇന്നലെ വൈകിട്ടായിരുന്നു ക്രൂരകൊലപാതകം നടന്നത്. ദക്ഷിണ കന്നട ജില്ലയിലെ കൊടംഗ് സ്വദേശിനി ലാവണ്യയാണ് കൊല്ലപ്പെട്ടത്.
കല്ലട്‌കയിലെ സ്വകാര്യ ക്ളിനിക്കിൽ നഴ്‌സായിരുന്നു. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ലാവണ്യ ആക്രമിക്കപ്പെട്ടത്. ലാവണ്യയുടെ അകന്ന ബന്ധുവും ഒഡിൽനാല സ്വദേശിയുമായ ചേതൻ ആണ് പ്രതി. ഇയാൾ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
വിഷം കഴിച്ചെന്ന് പൊലീസിനോട് വെളിപ്പെടുത്തിയതിന് പിന്നാലെ ചേതനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേതന്റെ പ്രണയാഭ്യർത്ഥന ലാവണ്യ പലതവണ നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
സംഭവദിവസം ബിസി റോഡ് ബസ്റ്റാന്റിൽ നിന്ന് ലാവണ്യ കക്യാപടവിലേയ്ക്കുള്ള ബസ് കയറി. ഈ സമയം സമീപത്തായി കാറിൽ കാത്തിരിക്കുകയായിരുന്ന ചേതനും ഇതേ ബസിൽ കയറി. ബസിനുള്ളിൽവച്ച് ബാഗിൽ നിന്ന് ചേതൻ വാളെടുത്തതും ലാവണ്യ ബസിൽ നിന്നിറങ്ങി ബസ്റ്റാന്റിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
പിന്നാലെയോടിയ ചേതൻ ലാവണ്യയെ പിന്നിൽ നിന്ന് കഴുത്തിന് വെട്ടുകയായിരുന്നു. ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലാവണ്യയെ ആക്രമിക്കാനുപയോഗിച്ച വാൾ സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ചതിനുശേഷമായിരുന്നു പ്രതി തന്റെ കാറിൽ കയറി രക്ഷപ്പെട്ടത്.
A 21-year-old nurse, Lavanya, was fatally hacked at a KSRTC bus stand in Bandwal, Karnataka. Her distant relative, Chethan, is accused, with police attributing the crime to Lavanya rejecting his romantic advances. Chethan subsequently attempted suicide by consuming poison while in police custody and is currently hospitalized.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |