
കൊച്ചി: സ്വകാര്യ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്ന് 2.7 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. പവർസ്കിൽ എൻജിനിയറിംഗ് സൊല്യൂഷൻസ് സ്ഥാപനത്തിന്റെ പാലാരിവട്ടം ആലിൻചുവട് ഇ.വി.ആർ.എ റോഡിലെ ഗോഡൗണിലാണ് മോഷണം. കോപ്പർ വയറുകൾ, കട്ട് പീസ് വയറുകൾ, കോപ്പർ സ്ട്രിപ്പുകൾ ഉൾപ്പെടെ കടത്തി. സൈക്കിൾ റിക്ഷയിലെത്തിയ മോഷ്ടാക്കൾ രണ്ട് തവണയായി സാധനങ്ങൾ കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സി.സി ടിവി ക്യാമറയിൽ നിന്ന് ലഭിച്ചു. 5ന് പുലർച്ചെ ഒന്നിനായിരുന്നു മോഷണം. പാലാരിവട്ടം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |