
തൃശൂർ: തോളൂരിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച.നാലകത്ത് അബൂബക്കറിന്റെ മകൻ ഷക്കീറിന്റെ വീട്ടിൽ നിന്നാണ് 47 പവൻ കൊള്ളയടിച്ചത്. മകളുടെ വിവാഹാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്.പറപ്പൂരിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന ഷക്കീറും കുടുംബവും ഓണത്തിന്റെ തിരക്കിൽ കടയിലായിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിന് വീട് പൂട്ടിപ്പോയ ഇവർ ഇന്നലെ പുലർച്ചെ 1.30ന് തിരിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.
വീടിന്റെ പിന്നിലെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത നിലയിലായിരുന്നു. രണ്ടാംനിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്.അതേസമയം മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല.വീടിന്റെ സമീപത്തായി മദ്യക്കുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്. ഒക്‌ടോബറിലാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മപേരമംഗലം എസ്.ഐ ബിബിൻ പി.നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |