
ആലുവ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് സ്ത്രീകളെ ഓട്ടോറിക്ഷ ഡ്രൈവർമാർ പിടികൂടി പൊലീസിന് കൈമാറി. തമിഴ്‌നാട് സ്വദേശിനികളായ സാവിത്രി (45), പ്രിയ (44)എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ടര പവൻ തൂക്കമുള്ള സ്വർണമാല കണ്ടെടുത്തു.
ഇന്നലെ വൈകിട്ട് നാലരയോടെ തോട്ടുമുഖത്ത് നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന ആലങ്ങാട് സ്വദേശിനി ഗിരിജ സുദർശനന്റെ (66) മാലയാണ് യുവതികൾ പൊട്ടിച്ചെടുത്തത്. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ബസ് എത്തിയപ്പോഴായിരുന്നു സംഭവം. സംശയം തോന്നിയ ഗിരിജ ബഹളം വച്ചതോടെ യുവതികൾ ബസിൽ നിന്ന് ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർമാർ ഇവരെ തടഞ്ഞുവച്ചു. തുടർന്ന് ആലുവ പൊലീസിനെ വിളിച്ചുവരുത്തി യുവതികളെ കൈമാറി. പൊലീസിന്റെ പരിശോധനയിലാണ് ഇവരിൽ നിന്ന് മാല കണ്ടെടുത്തത്.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് 03.09.26 തീയതി വൈകി 4.30 മണിയോടെ പെരുമ്പാവൂർ - ആലുവ ksrtc ബസിൽ തൊട്ടുമുഖത്തു നിന്നും യാത്ര ചെയ്തു വന്ന് ആലുവ പഴയ ബസ് സ്റ്റാൻഡിൽ വന്ന് ഇറങ്ങിയ യാത്ര കാരിയായ ഗിരിജ സുദർശൻ 66 വയസ്സ്, ആലങ്ങാട് എന്ന സ്ത്രീയുടെ 2.5 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ബസിൽ വെച്ച് പൊട്ടിച്ചെടുത്തു ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കവേ ആലുവ ടൗണിലെ ഓട്ടോയിൽ കയറിയ തമിഴ്നാട് സ്വദേശികളായ സാവിത്രി, പ്രിയ എന്നീ രണ്ട് സ്ത്രീകളെ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ തടഞ്ഞുവെച്ച് പോലീസ് പാർട്ടി വന്ന് സ്റ്റേഷനിൽ എത്തിച്ച്
വനിതാ പോലീസിന്റെ പരിശോധനയിൽ ഇവരിൽ നിന്നും മാല കണ്ടെടുതിട്ടുള്ളതാണ്. ഗിരിജാ സുദർശന്റെ മൊഴി രേഖപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ എടുത്തു വരുന്നു. പ്രതികളായ രണ്ട് സ്ത്രീകൾക്ക് മുമ്പും സ്നാച്ചിങ് കേസ് ഉള്ളവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |