SignIn
Kerala Kaumudi Online
Tuesday, 08 September 2026 3.11 AM IST

ശിഷ്യയോട് ലൈംഗികാതിക്രമം; കളരി ആശാന് കഠിന തടവും പിഴയും

pradeep-
പ്രദീപ്‌

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ കളരി പഠിക്കാനെത്തിയ പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കളരി ഗുരുവിന് കഠിന തടവും പിഴയും ശിക്ഷ. കരുവാറ്റ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ പ്രദീപിനെ(47) ആണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായി പതിനേഴ് വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.പിഴ ഒടുക്കിയില്ലെങ്കിൽ 14 മാസം കൂടി തടവ് അനുഭവിക്കണം.2025 ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എസ് രഘു ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, CRIMENEWS, SENTENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY