കടയ്ക്കാവൂർ: മദ്യലഹരിയിൽ ആളുകളെ ആക്രമിക്കുകയും വടിവാൾ കൊണ്ട് വാഹനങ്ങളുടെ ചില്ല് തല്ലിത്തകർക്കുകയും ചെയ്തയാൾ പിടിയിൽ.മണമ്പൂർ പെരുംകുളം ഫാത്തിമ മനസിലിൽ താഹയെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്.
പാലംകോണം സലഫി മസ്ജിദിന് സമീപം ഞായറാഴ്ച രാത്രി 9ഓടെയായിരുന്നു സംഭവം.മസ്ജിദിന് സമീപം നിന്നിരുന്ന തൊപ്പിചന്ത മർഹബ വീട്ടിൽ അബൂബക്കറിന് നേരെ വടിവാൾ ഓങ്ങി ആക്രമിക്കാനെത്തിയ പ്രതി,അബൂബക്കറിന്റെതുൾപ്പെടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഏഴോളം വാഹനങ്ങളുടെ ചില്ല് തല്ലിത്തകർക്കുകയും വടിവാൾ കാട്ടി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.വിവരമറിത്തെത്തിയ കടയ്ക്കാവൂർ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്.കടയ്ക്കാവൂർ കിളിമാനൂർ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായ താഹ കാപ്പ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |