SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.37 AM IST

റിസോർട്ട് ജീവനക്കാരെ ആക്രമിച്ച കേസ്; നാലുപേർ കൂടി അറസ്റ്റിൽ

arest

വർക്കല:ഓടേറ്റി മാന്തറയിൽ റിസോർട്ട് ജീവനക്കാരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ നാല് പ്രതികൾ കൂടി അറസ്റ്റിലായി.മാന്തറ മാടത്തിൽ കോട്ടേജ് സ്വദേശികളായ മുഹമ്മദ്സിദ്ദിഖ് (44),മുഹാജിർ (40),ഷഹീർഷാ (38), ജീവനക്കാരനായ മുഹമ്മദ് റാഫി (44) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം അറസ്റ്റ് ഭയന്ന പ്രതികൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതോടെയാണ്‌ അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ മുസ്ലിംകുട്ടിയെ സംഭവത്തിന് തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഫോട്ടോ: അറസ്റ്റിലായ മുഹമ്മദ് സിദ്ദീഖ്,മുഹമ്മദ് റാഫി,ഷഹീർ ഷാ,മുഹാജിർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY