SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.10 AM IST

ബാറിലെ സംഘർഷം: പ്രതി അറസ്റ്റിൽ

1

കുളത്തൂർ: മദ്യപാനത്തിനിടെ ബാർ ജീവനക്കാരനെ മർദ്ദിക്കുകയും ഫോർക്ക് കൊണ്ട് കുത്തി പരിക്കേല്പിക്കുകയും ചെയ്ത കേസിൽ ഒരാളെ തുമ്പ പൊലീസ് അറസ്റ്റു ചെയ്തു. പൂവാർ കരുംകുളം സ്വദേശി നിഥിൻ (38) ആണ് അറസ്റ്റിലായത്. കുളത്തൂർ ഗുരുനഗറിന് സമീപത്തെ 'അമിഗോസ്' ബാറിൽ കഴിഞ്ഞ ദിവസം രാത്രി 11.30നാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാർ ജീവനക്കാരൻ കണിയാപുരം മസ്താൻ മുക്ക് കൊച്ചു വടക്കതിൽ വീട്ടിൽ വിഷ്ണു (23) ആശുപത്രിയിൽ ചികിത്സയിലാണ്.

ക്യാപ്ഷൻ: അറസ്റ്റിലായ പ്രതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY