
വിഴിഞ്ഞം: മദ്യപിക്കാൻ പണം നൽകാത്തതിന് അയൽവാസിയായ സുഹൃത്തിനെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച പ്രതി അറസ്റ്റിൽ. തൈവിളാകം സ്വദേശി ശ്രീകാന്തിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. ഉച്ചക്കട തൈവിളാകം വലിയവിള വീട്ടിൽ സുരേഷ് കുമാറിനാണ്(41) പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിന് കാരണം, ഉച്ചക്കടയിലെ മുറുക്കാൻ കടയ്ക്ക് സമീത്തുനിന്നപ്പോൾ ഇയാളുടെ സുഹൃത്തും അയൽവാസിയുമായ പ്രതി വീണ്ടും മദ്യപിക്കാൻ പണം ചോദിച്ചു. ഇത് കൊടുക്കാത്തതിനുള്ള വിരോധത്താൽ കരിങ്കല്ല് കഷ്ണമെടുത്ത് തലയിൽ അടിക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. പരിക്കേറ്റ സുരേഷ് കുമാർ ആദ്യം വിഴിഞ്ഞം ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |