കിളിമാനൂർ: തിയേറ്റർ പരിസരത്തെ മദ്യപാനം ചോദ്യം ചെയ്‌ത മാനേജർക്ക് ഗുണ്ടാസംഘത്തിന്റെ ക്രൂര മർദ്ദനം. കിളിമാനൂരിലെ റോക്കി മൂവീമാക്‌സ് തിയേറ്റർ മാനേജർ വർക്കല ചെമ്മരുതി സ്വദേശി കെ.വി.ബിജുവിന് നേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച രാതി 9.30ഓടെയായിരുന്നു സംഭവം.
സംഭവത്തിന് തലേദിവസം രാത്രി തിയേറ്ററിൽ പാർക്ക് ചെയ്തിരുന്ന കാറിനകത്ത് രണ്ടുപേർ മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബിജു ഇക്കാര്യം ചോദ്യം ചെയ്‌തിരുന്നു. ഈ വിവരം ബിജു കിളിമാനൂർ പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും രണ്ടുപേരും സ്ഥലം വിടുകയായിരുന്നു.
ഞായറാഴ്ച രാത്രിയോടെ തിയേറ്ററിന് മുന്നിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന ബിജുവിനെ തലേദിവസത്തെ പ്രശ്‌നം ചോദ്യം ചെയ്‌ത് പത്തംഗ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മറ്റ് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയം നോക്കിയാണ് ആക്രമിച്ചത്. പരിക്കേറ്റ ബിജു തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബിജു കിളിമാനൂർ പൊലീസിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |