
കൊച്ചി: എറണാകുളം ബോട്ട് ജെട്ടി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സി.സി ടിവി ക്യാമറ അടിച്ചു തകർത്തയാളെ യാത്രക്കാരും ജീവനക്കാരും ചേർന്ന് കീഴ്പ്പെടുത്തി പൊലീസിന് കൈമാറി. എറണാകുളം കരിത്തലപ്പറമ്പിൽ ആർ. കാർത്തിക്കിനെയാണ് (41) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി ബോട്ട് ജെട്ടിയിലെത്തിയ ഇയാൾ ഡിപ്പോയിലെ നോ പാർക്കിംഗ് ബോർഡുകൾ മറിച്ചിട്ടു. തുടർന്നാണ് ഡിപ്പോ കെട്ടിടത്തിലെ എ.ടി.ഒയുടെ ഓഫീസിലേക്കുള്ള ഗോവണിപ്പടിക്ക് സമീപത്തെ സി.സി ടിവി ക്യാമറകൾ തകർത്തത്. ഇരട്ട ക്യാമറകളിൽ ഒന്ന് പൂർണമായി നശിച്ചു.
സംഭവം കണ്ട യാത്രക്കാർ ഇയാളെ തടഞ്ഞുവെച്ച് ജീവനക്കാരെ അറിയിച്ചു. തുടർന്ന് സെൻട്രൽ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. എം.എൽ.എ ഫണ്ടിൽപ്പെടുത്തി മൂന്ന് മാസം മുമ്പ് സ്ഥാപിച്ച ക്യാമറയാണ് നശിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |