SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

ജയിലിലും ലഹരി വിതരണം: ഉനൈസ് കരുതൽ തടങ്കലിൽ

pit

കൊച്ചി: നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് കോടതിയിൽ കഞ്ചാവ് കൈമാറാൻ ജില്ലാ ജയിലിനകത്തു നിന്ന് ചരട് വലിച്ച ലഹരിക്കടത്തുകാരൻ തൃക്കാക്കര വിദ്യാനഗർ‌ എട്ടുകാലിൽ ഇ.കെ. ഉനൈസിനെ (32) ലഹരിവിരുദ്ധ നിയമം (പിറ്റ് ആക്ട്) ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. മയക്കുമരുന്ന് കേസിൽ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

ജില്ലാ ജയിലിൽ കഴിയുമ്പോഴും ഇയാൾ പുറമെയുള്ള ലഹരി സംഘങ്ങളെ ഉപയോഗിച്ച് കഞ്ചാവും മയക്കുമരുന്നുകളും വിതരണം ചെയ്തിരുന്നു. കഴിഞ്ഞമാസം പനമ്പിള്ളിനഗറിലെ ഇടമലയാർ സെഷൻസ് കോടതിയിൽ വിചാരണയ്ക്കെത്തിയ മുഹമ്മദ് ഷാഫിയിൽ നിന്ന് എസ്കോർട്ട് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഉനൈസിന്റെ നിർദ്ദേശപ്രകാരം കോടതിയിലെത്തിയ ലഹരി സംഘമാണ് ശൗചാലയത്തിൽ വച്ച് കഞ്ചാവ് കൈമാറിയതെന്ന് ജില്ലാ ജയിൽ അധികൃതർക്ക് അന്നുതന്നെ വിവരം ലഭിച്ചിരുന്നു. കളമശേരി, തൃക്കാക്കര, ഇൻഫോപാർക്ക്, എറണാകുളം സെൻട്രൽ, ഹിൽപാലസ് ഉൾപ്പെടെ നിരവധി പൊലീസ് സ്റ്റേഷനുകളിലെ മയക്കുമരുന്ന്, രാസലഹരി കേസുകളിലെ പ്രതിയാണ് ഉനൈസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY