
തിരുവാങ്കുളം: നൂറു രൂപയെ ചൊല്ലിയുള്ള തർക്കത്തിനിടെ സഹജോലിക്കാരന്റെ തലയ്‌ക്ക് ഇരുമ്പ് ചുറ്റികകൊണ്ട് അടിച്ചയാളെ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഫോർട്ട് കൊച്ചി അമരാവതി താമരപ്പറമ്പ് വേലുത്തേടത്ത് മെൽവിൻ തോമസ് (40) ആക്രമിക്കപ്പെട്ട കേസിൽ തിരുവാങ്കുളം ജ്യോതിനഗർ മങ്കൂട്ടിൽ വീട്ടിൽ ഉമേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ തിരുവാങ്കുളം ദേവി തിയേറ്ററിനുള്ളിൽ മരപ്പണി നടക്കുന്നതിനിടെയാണ് സംഭവം. അടിയേറ്റ് മെൽവിൻ നിലത്തുവീണതിന് പിന്നാലെ, ഉമേഷിനൊപ്പമുണ്ടായിരുന്ന മറ്റൊരാളും മർദ്ദിച്ചതായും പരാതിയുണ്ട്. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |