
ചാവക്കാട്: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് പൊട്ടക്കിണറ്റിൽ തള്ളിയ സംഭവത്തിൽ രണ്ടു പേരെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. എളവള്ളി തൈക്കാണ്ടിപ്പറമ്പിൽ ഷുഹൈബ് (26),വിളക്കാട്ടുപാടം രാജേഷ്(26)എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പാലുവായ് കരുവാൻപടി റെയിൽവേ ഗേറ്റിന് സമീപം കഴിഞ്ഞ 30നാണ് സംഭവം. മൂന്ന് പേർ ചേർന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം പിന്നീട് അടിപിടിയിൽ കലാശിക്കുകയായിരുന്നു. ആളൂർ നൊമ്പഴക്കാട് ഏറത്ത് വീട്ടിൽ പ്രവീഷ് (31) ആണ് ആക്രമണത്തിനിരയായത്. കിണറ്റിൽ വീണ പ്രവീഷ് സ്വയം കിണറ്റിൽ നിന്ന് പുറത്തുകയറി പാലുവായ് റെയിൽവേ ഗേറ്റ് ഓഫീസിലേക്ക് ഓടിക്കയറി സഹായം തേടുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ചാവക്കാട് എസ്‌ഐമാരായ പ്രീത ബാബു,വി.ബി.അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |