
തൃശൂർ: റെയിൽവേ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കയറുകയായിരുന്ന യാത്രക്കാരന്റെ കൈയിൽ നിന്ന് മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതി പിടിയിൽ. അസം നാഗോൺ ബംഗാന അലി സ്വദേശി ഇച്ചാമുൽ ഹഖിനെയാണ് (35) റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ഞായറാഴ്ച പുലർച്ചെ 1.30ഓടെ തൃശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ വച്ചാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളോട് കൈവശമുണ്ടായിരുന്ന ഫോൺ അൺലോക്ക് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല. തുടർന്ന് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ, ട്രെയിനിൽ കയറുകയായിരുന്ന യാത്രക്കാരന്റെ കയ്യിൽ നിന്ന് തട്ടിയെടുത്ത ഫോണാണിതെന്ന് പ്രതി സമ്മതിച്ചു. എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുൻപും രണ്ട് കേസുകൾ നിലവിലുണ്ട്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ പ്രദീപ് കുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ അജീഷ്, ബിനു എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്.ഐ ബിജു, ജി.സി.പി.ഒ സുശാന്ത് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
കാപ് ഇച്ചാമുൽ ഹഖ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |