SignIn
Kerala Kaumudi Online
Monday, 05 October 2026 3.19 AM IST

മദ്യ വില്പനയ്ക്ക് ശ്രമിച്ച യുവാവ് പിടിയിൽ

crime-

തൃക്കരിപ്പൂർ: അമിതലാഭത്തിനായി അനധികൃതമായി വിദേശമദ്യം ശേഖരിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച യുവാവിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേ തൃക്കരിപ്പൂർ ഇയ്യക്കാട് സ്വദേശി സുനിൽകുമാർ (38) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് വിവിധ ബ്രാൻഡുകളിലായി സൂക്ഷിച്ചിരുന്ന 500 മില്ലി ലിറ്ററിന്റെ 36 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും മൊബൈൽ ഫോണും പിടിച്ചെടുത്തു. ശനിയാഴ്ച വൈകുന്നേരം ചന്തേര സബ് ഇൻസ്പെക്ടർ വിഷ്ണു എസ്. നായർ, ജൂനിയർ എസ്.ഐ. സതീഷ് വി., ഡ്രൈവർ സി.പി.ഒ. ഹരീഷ് എന്നിവരടങ്ങുന്ന സംഘം മാണിയാട്ട് ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇയ്യക്കാട് സ്വദേശി മദ്യക്കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചത്. സംഘം പ്രതിയുടെ വീട്ടിൽ എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY