
പെരുമ്പാവൂർ: 16കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണം ചെറുക്കുന്നതിനിടെ 16കാരിക്കും അയൽവാസിക്കും പരിക്കേറ്റു. സംഭവത്തിൽ പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനി ഭാഗത്ത് കരുവിള്ളിൽ വീട്ടിൽ മുഹമ്മദ് അദിനാൻ (22) പിടിയിലായി. ഇയാളെ കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. കാര്യമായ പരിക്കില്ല. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ആഗസ്റ്റിൽ 16കാരിയെ പീഡിപ്പിച്ചതിന് പോക്സോ ചുമത്തി ജിം ട്രെയിനറായിരുന്ന അദിനാനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതി സെപ്തംബർ 18നാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് മറ്റാരും ഇല്ലാതിരുന്ന സമയത്ത് കത്തിയുമായി 16കാരിയുടെ അല്ലപ്രയിലെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചു. തുടർന്ന് മുടിയിൽ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ച് കഴുത്തറുക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെ അതിജീവിതയുടെ കൈകൾക്ക് കുത്തേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിക്കും അക്രമിയെ നേരിടുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റു. തുടർന്ന് രക്ഷപ്പെട്ട പ്രതിയെ പെൺകുട്ടിയുടെ വീടിന് സമീപമുള്ള കുറ്റക്കാട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |