തിരുവനന്തപുരം : പിഞ്ചു കുഞ്ഞും സ്ത്രീകളുമുൾപ്പെട്ട കാർ മദ്യലഹരിയിൽ തടഞ്ഞ് യുവാവിനെ ആക്രമിച്ച കേസിൽ വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ സി.പി.ഒ വി.കെ ടിജു(36)നെ സസ്പെൻഡുചെയ്തു. കഴിഞ്ഞ മാസം 30ന് രാത്രി വിഴിഞ്ഞം മുക്കോല പഞ്ചവടി റോഡിലുണ്ടായ സംഭവത്തിൽ മുക്കോല അതിഥിയിൽ ശന്തനു(36) ആണ് ആക്രമിക്കപ്പെട്ടത്. ഭാര്യ , 5 വയസുള്ള മകൾ, ഇളയമ്മ എന്നിവർക്കൊപ്പം കാറിൽ ഇരിക്കുമ്പോഴാണ് ബൈക്കിലെത്തിയ ടിജു നിർത്തിയിട്ട കാറിൽ ഇടിക്കുകയും ആക്രമിക്കുകയും ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിൻമേൽ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറാണ് ഉത്തരവിട്ടത്. തൃശ്ശൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥനായ ടിജു ഡപ്യൂട്ടേഷനിൽ വിഴിഞ്ഞത്താണ് ജോലി ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |