SignIn
Kerala Kaumudi Online
Wednesday, 04 November 2026 4.10 AM IST

വാടകയ്ക്കെടുത്ത കാറുമായി പതിനെട്ടുകാരന്റെ പരാക്രമം

as

കോട്ടയം: കോട്ടയം തെങ്ങണയിൽ മദ്യലഹരിയിൽ വാടകയ്‌ക്കെടുത്ത ഇന്നോവ കാറുമായി 18 വയസുകാരൻ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. എട്ടു കിലോമീറ്ററോളമാണ് അമിതവേഗത്തിൽ കാർ പാഞ്ഞത്. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. സംഭവത്തിൽ തിരുവല്ല സ്വദേശിയും കാർ ഡ്രൈവറുമായ ഗോകുലിനെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് വരികയായിരുന്ന ഗോകുൽ ഓടിച്ചിരുന്ന കാർ ആദ്യം പായിപ്പാട് വച്ച് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന നന്ദിതയെ (21) ഇടിച്ചുവീഴ്ത്തി. ഇതിനുശേഷവും കാർ നിറുത്താതെ അമിതവേഗത്തിൽ പാഞ്ഞു. അപകടത്തിൽ പരിക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ തൃക്കൊടിത്താനം വഴി തെങ്ങണയിലെത്തിയ കാർ കണ്ണവട്ടയിൽവച്ച് ആറു വാഹനങ്ങളിൽക്കൂടി ഇടിച്ചു. കാറിന്റെ മുന്നിലെ ടയർ പൊട്ടിയതിനെ തുടർന്ന് ഡിസ്ക് റോഡിൽ ഉരഞ്ഞാണ് ഓടിയത്. എന്നിട്ടും നിറുത്താതെ ഓടിയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY