SignIn
Kerala Kaumudi Online
Friday, 25 September 2026 2.26 AM IST

28 കിലോഗ്രാം കഞ്ചാവ് കുഴിച്ചിട്ട നിലയിൽ

police

മാള: മാള പുത്തൻചിറയിൽ 28 കിലോഗ്രാം കഞ്ചാവ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുത്തൂർ സ്വദേശി തെക്കെയിൽ ഷിജോയുടെ (26) ഭാര്യയുടെ വീട്ടുവളപ്പിലാണ് കിണറിനോട് ചേർന്ന് കഞ്ചാവ് പൊതികൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ സി.ഐ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ഷാഡോ പൊലീസ് പ്രത്യേക അന്വേഷണ സംഘവും മാള സി.ഐ.സജിൻ ശശി, എസ്.ഐ.എ വി. ലാലു, എ.എസ്.ഐ. സുധാകരൻ എന്നിവരുടെ നേതൃത്വത്തിലുമാണ് കഞ്ചാവ് കണ്ടെടുത്തത്.

ഷിജോ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. പൊലീസ് കമ്മിഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 13 ബാഗുകളിലായി കുഴിച്ചിട്ടിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. വൈകീട്ട് അഞ്ചോടെയാണ്പുത്തൻചിറ പഞ്ചായത്തിലെ പൊരുന്നക്കുന്നിൽ തെരച്ചിൽ നടത്തിയത്. കിണറിന് സമീപം മണ്ണ് കൂടിക്കിടക്കുന്നത് കണ്ടത് സംശയത്തിനിടയാക്കി. തുടർന്നാണ് മണ്ണ് നീക്കം ചെയ്തത്. പ്രതിയെ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ എക്സൈസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായാണ് വിവരം. പൊലീസ് നായയെ കൊണ്ടുവന്ന് പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY