കാട്ടാക്കട: എഴുവയസുള്ള പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും. തിരുവനന്തപുരം കല്ലറ കെ.ടി കുന്ന് എം.ജി കോളനി ഹരിവിലാസത്തിൽ കൃഷ്ണപ്രസാദി(25)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി.വിനോദ് പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമ പ്രകാരവുമുള്ള വിവിധ വകുപ്പുകൾ പ്രകാരം 35 വർഷം കഠിന തടവിനും 70,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകുവാനും, പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി 7 മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. കുട്ടി രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. വിവരം ആരോടും പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടി തനിക്കുണ്ടായ ലൈഗീക ഉപദ്രവം കൂട്ടുകാരോട് പറയുകയായിരുന്നു.
കൂട്ടുകാർ വിവരം അവർ താമസിച്ചിരുന്ന ഹോസ്റ്റലിലെ ആന്റിയെ അറിയിച്ചു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഡി.ആർ. പ്രമോദ് ഹാജരായി.അന്നത്തെ പാങ്ങോട് പൊലീസ് ഇൻസ്പെക്ടർ ജെ.ജിനേഷാണ് കുറ്റപത്രം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |