SignIn
Kerala Kaumudi Online
Thursday, 16 July 2026 6.21 PM IST

ഇംഗ്ളണ്ട് - അർജന്റീന സെമിഫൈനലിന് തൊട്ടുമുൻപ് കറന്റ് പോയി; കെഎസ്‌ഇബി ജീവനക്കാരന് ക്രൂരമർദ്ദനം

attack
കെഎസ്‌ഇബി ജീവനക്കാരൻ ആക്രമിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യം

തൃശൂർ: ഫിഫ ലോകകപ്പ് മത്സരം കാണുന്നതിനിടെ കറന്റ് പോയതിന്റെ ദേഷ്യത്തിൽ കെഎസ്‌ഇബി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു. തൃശൂർ അന്നമനട കെഎസ്‌ഇബി ഓഫീസിലെ താത്‌കാലിക ജീവനക്കാരനായ നിതിനാണ് മർദ്ദനമേറ്റത്. അക്രമികൾ നിതിനെ മുളവടികൊണ്ട് മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ നിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ നടന്ന അർജന്റീന-ഇംഗ്ളണ്ട് സെമി ഫൈനൽ മത്സരം തുടങ്ങുന്നതിന് മുൻപായാണ് കറന്റ് പോയത്. തുടർന്ന് കെഎസ്‌ഇബി ഓഫീസിലെത്തിയ ഒരു സംഘം ആളുകൾ ജീവനക്കാരെ അസഭ്യം പറയുകയും നിതിനെ മുളവടികൊണ്ട് മർദ്ദിക്കുകയുമായിരുന്നു. നിതിൻ മാളയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അക്രമത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

English Summary

A temporary KSEB employee in Thrissur was brutally assaulted after a power outage occurred before the Argentina–England FIFA World Cup semifinal. A group allegedly attacked him with a bamboo stick at the KSEB office. The injured employee is receiving hospital treatment, and police have launched an investigation using CCTV footage.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB EMPLOYEE ASSAULT, THRISSUR KSEB ATTACK, WORLD CUP POWER CUT, ANNAMANADA KSEB OFFICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY