തിരുവനന്തപുരം: തട്ടിപ്പുകേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകരയിൽ ഇന്നുച്ചയോടെ നടന്ന സംഭവത്തിൽ എസ്ഐ അടക്കം മൂന്നുപൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. നടരാജ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതി സനോജിനെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര എസ്ഐ അക്ഷയ് കുമാർ,പൊലീസുകാരായ നിതിൽ സുകുമാരൻ , ആന്റണി മിറാണ്ട എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
ഥാർ ജീപ്പിൽ കടക്കാൻ ശ്രമിക്കുകയായിരുന്ന സനോജിനെ പിടികൂടാൻ സ്കൂട്ടറിലും ബൈക്കിലുമായി മഫ്തിയിൽ എത്തിയ പൊലീസിനെയാണ് ആക്രമിച്ചത്. ഇരുചക്രവാഹനങ്ങൾ ഇടിച്ചിട്ടശേഷം ജീപ്പുകാെണ്ട് കോൺക്രീറ്റ് റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു. നെയ്യാറ്റിൻകരയിൽ നിന്നാണ് സനോജിനെ പിടികൂടിയത്.
പണയസ്വർണം എടുത്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി മറിച്ചുവിറ്റ കേസിലെ പ്രധാന പ്രതിയും നടരാജ് ഫിനാൻസ് ഉടമയുമായ ശ്രീജിത്തിനെ നെയ്യാറ്റിൻകര പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. നെയ്യാറ്റിൻകരയിലും പരിസരത്തുമുള്ള സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ശ്രീജിത്തിന്റെ നേതൃത്വത്തിൽ തട്ടിപ്പുനടത്തിയിരുന്നത്.
വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ചെറിയ തുകയ്ക്ക് പണയംവച്ചിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് ഇവർ ഇരകളെ സമീപിക്കും. സ്വർണം പണയം എടുത്തുവിറ്റശേഷം ലാഭവിഹിതം നൽകാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് ഉടമകളിൽ നിന്ന് ഇവർ രേഖകളും സ്വർണവും കൈക്കലാക്കും. തുടർന്ന് ഇവ മറ്റിടങ്ങളിൽ മറിച്ചുവിറ്റ് പണം കൈക്കലാക്കി ഒളിവിൽ പോവുകയായിരുന്നു ഇവരുടെ പതിവ്.
Three police officers, including a Sub-Inspector, were injured after a fraud case suspect allegedly tried to run them over with a vehicle while they attempted to arrest him in Neyyattinkara, Thiruvananthapuram, on Friday afternoon. The officers sustained injuries, and an investigation into the incident is underway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |