SignIn
Kerala Kaumudi Online
Friday, 31 July 2026 11.06 AM IST

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെ സംഘർഷം, ആനപാപ്പാനെ ഒപ്പമുള്ളവർ കുത്തിക്കൊന്നു

READ ENGLISH VERSION

murder-case
പ്രതീകാത്മക ചിത്രം

കൊല്ലം: കടവൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജു ആണ് കൊല്ലപ്പെട്ടത്. പാൽക്കുളങ്ങര സ്വദേശിയാണ് രാജു.

ഇന്നലെ രാത്രിയാണ് മദ്യലഹരിയിൽ കൊല നടന്നത്. ഇവർ തമ്മിൽ മദ്യലഹരിയിൽ ആദ്യം തർക്കമുണ്ടാകുകയും പിന്നീട് തർക്കം സംഘർഷത്തിന് വഴിമാറുകയുമായിരുന്നു. സംഭവത്തിൽ രണ്ടാം പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി ശ്യാം കുമാർ ഒളിവിലാണ്.

English Summary

A young man was stabbed to death during a dispute among friends while they were drinking alcohol in Kadavoor, Kollam. The victim has been identified as Raju, the third mahout of Shivaraju at Thrikkadavoor Mahadeva Temple. Police have launched an investigation into the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAHOUT, KILLED, ONE IN CUSTODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY