കോട്ടയം: ലഹരി ഉപയോഗിച്ച വിവരം അദ്ധ്യാപകരെ അറിയിച്ചതിന് വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദനം. ഇടുക്കി തൊടുപുഴയിലെ ഗ്രാന്‍ഡിസ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന 19-കാരന്റെ ജനനേന്ദ്രിയം അടിച്ചു തകർത്തതായാണ് പരാതി. ഹോസ്റ്റലിലെ ലഹരിഉപയോഗം അദ്ധ്യാപകരെ അറിയിച്ചതിന്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ആന്റ് ലാപ്ടോപ്പ് സർവീസ് കോഴ്സിന് പഠിക്കാനാണ് വിദ്യാര്‍ത്ഥി ഗ്രാന്‍ഡിസിൽ എത്തിയത്. സ്ഥാപനത്തിന്റെ തന്നെ ഹോസ്റ്റൽ സൗകര്യം ഉണ്ടെന്നാണ് ആദ്യം അധികൃതർ അറിയിച്ചത്. എന്നാൽ ഒരു വീടായിരുന്നു ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്.
ഹോസ്റ്റലിൽ മൂന്നുമുറികളിലായി പതിനൊന്ന് പേരാണ് താമസിച്ചിരുന്നത്. ഇവരിൽ മൂന്നുപേരാണ് സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നതെന്നും ഇത് ശ്രദ്ധയിൽപ്പെട്ട താൻ ഇക്കാര്യം ദൃശ്യങ്ങൾ ഉൾപ്പെടെ പകർത്തി അദ്ധ്യാപകരെ അറിയിച്ചെന്നും വിദ്യാർത്ഥി പറഞ്ഞു.
പിന്നാലെ അദ്ധ്യാപകർ ഹോസ്റ്റലിലെത്തി പരിശോധന നടത്തുകയും ചോദ്യംചെയ്യുകയും ചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചു. തുടർന്ന് ഉപദേശിച്ച ശേഷം മറ്റുനടപടികൾ സ്വീകരിക്കാതെ വിദ്യാർത്ഥികളെ വിട്ടയക്കുകയായിരുന്നെന്നും മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു.
സംഭവം അറിഞ്ഞതോടെ പ്രകോപിതരായ വിദ്യാർത്ഥികൾ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നെന്നാണ് പരാതി. മർദനത്തിൽ ജനനേന്ദ്രിയം തകർന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നതെങ്കിലും പേടികാരണം 19കാരൻ വീട്ടിൽ പറഞ്ഞിരുന്നില്ല. എന്നാൽ വേദന സഹിക്കാനാകാതെ വന്നതോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയുമായിരുന്നു. തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
കേസിൽ ഒരാളെ തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. എന്നാല്‍ മറ്റുരണ്ടുപേര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. ഇവർക്കെതിരെയും കേസെടുക്കണമെന്നാണ് മർദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ആവശ്യം.
A 19-year-old student in Thodupuzha was allegedly brutally assaulted by a classmate for informing teachers about drug use. The victim, studying at Grandis, reportedly suffered severe injuries to his genitals.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |