SignIn
Kerala Kaumudi Online
Wednesday, 19 August 2026 3.35 AM IST

റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെമ്പ് കമ്പി മോഷ്ടിച്ചയാൾ അറസ്റ്റിൽ

renjith

കൊച്ചി: കളമശേരി റെയിൽവേ യാ‌‌ർഡിൽ നിന്ന് മുറിച്ചു കടത്തിയ ചെമ്പ് കമ്പികളുമായി മോഷ്ടാവ് അറസ്റ്റിൽ. നിരവധി മോഷണ കേസുകളിലെ പ്രതി ഇടുക്കി കട്ടപ്പന തോപ്രാംകുടി മറ്റത്തിൽ വീട്ടിൽ രഞ്ജിത്താണ് (38) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

എറണാകുളം എ.സി.പി സ്ക്വാഡിലെ എസ്.ഐ ഷാജി. സീനിയർ സി.പി.ഒമാരായ പ്രശാന്ത് ബാബു, ഹരീഷ് ബാബു, വിബിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ എറണാകുളം നോർത്ത് കലാഭവൻ റോഡിൽ നിന്നാണ് പിടിയിലായത്. മുറിച്ചെടുത്ത ചെമ്പുകമ്പികളടങ്ങിയ വയറുകൾ കൈവശമുണ്ടായിരുന്നു.

കളമശേരി റെയിൽവേ പ്ലാറ്റ്ഫോമിനോട് ചേർന്ന ഭാഗത്ത് നിന്നാണ് വയറുകൾ മുറിച്ചെടുത്തത്. റെയിൽവേ അധികൃതർ ഇന്നലെ പൊലീസിൽ പരാതി നൽകി. അടുത്തിടെ എറണാകുളം നഗരത്തിലുൾപ്പെടെ നടന്ന നിരവധി ചെമ്പ് കമ്പി മോഷണങ്ങളിൽ ഉൾപ്പെട്ടതായി സംശയിക്കുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY