
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വെണ്മണി സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാണ്ടനാട് നെടുമാലിൽ വീട്ടിൽ പ്രജീഷിനെയാണ് ( 21) വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി വർഷങ്ങളായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിക്കുകയും ചെയ്ത പ്രതി, പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോകുകയായിരുന്നു. മാവേലിക്കര തഴക്കര ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാന്നാർ സർക്കിൾ ഇൻസ്പക്ടർ ഇ.അജീബിന്റെ നേതൃത്വത്തിൽ വെൺമണി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനന്തു എൻ.യു, സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്.വി, ഷിഹാബ് സലാം ,വിശാഖ് തമ്പി എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |