SignIn
Kerala Kaumudi Online
Thursday, 30 July 2026 1.21 AM IST

വരിയിൽ മദ്യം വാങ്ങാൻ നിന്നവരെ മറികടക്കാൻ ശ്രമം,​ പിന്നാലെ തർക്കവും,​ മദ്ധ്യവയസ്‌കനെ തല്ലിയ യുവാക്കൾക്കെതിരെ കേസ്

attack
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന്

ആലപ്പുഴ: തൈക്കാട്ടുശേരി ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം മദ്ധ്യവയസ്‌കനെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് യുവാക്കൾക്കെതിരെ കേസെടുത്തു. തൈക്കാട്ടുശേരി മഠത്തിൽവെളി വീട്ടിൽ എംജി അനീഷ്‌ കുമാറിനെയാണ് അഞ്ചംഗ ക്രിമിനൽ സംഘം വളഞ്ഞിട്ട് മർദ്ദിച്ചത്.

കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവമുണ്ടായതെങ്കിലും മർദ്ദനമേറ്റ അനീഷ് കേസ് വേണ്ടെന്ന് പറഞ്ഞതുകൊണ്ട് കേസ് പൊലീസ് രജിസ്റ്റർ ചെയ്‌തിരുന്നില്ല. എന്നാൽ ക്രൂര മർദ്ദന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് ഇവർക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ബിവറേജസിൽ ക്യൂനിന്നവരെ യുവാക്കൾ മറികടന്നുവന്ന് മദ്യം വാങ്ങാൻ ശ്രമിച്ചത് അനീഷ് കുമാർ ചോദ്യം ചെയ്‌തു. ഇതോടെ ക്രിമിനൽ കേസികളിൽ പ്രതികളായ ഈ യുവാക്കൾ ഇയാളെ മർദ്ദിച്ചത്.

English Summary

A case has been registered against five youths for allegedly assaulting a middle-aged man near the Beverages outlet at Thaikkattussery in Alappuzha. The victim, M.G. Anish Kumar, a resident of Madathilveli, Thaikkattussery, was reportedly surrounded and beaten by the five-member group.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEVARAGES, BEATEN, MAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY