കൊച്ചി: മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട. രണ്ട് കിലോയിലധികം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മട്ടാഞ്ചേരി സ്വദേശി നൗഫലും (35) ഇയാളുടെ കൂട്ടാളിയുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. നൗഫലിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പാലാരിവട്ടത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് ചെറിയ അളവിൽ എംഡിഎംഎയും കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് പൊലീസ് നൗഫലിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നൗഫൽ താമസിച്ചിരുന്ന വാടകവീട്ടിൽനിന്ന് വൻതോതിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
നൗഫൽ സ്ഥിരം കുറ്റവാളിയാണെന്നും കഴിഞ്ഞ അഞ്ച് വർഷമായി ലഹരിമരുന്ന് വില്പനയിൽ ഏർപ്പെട്ടിരുന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ലഹരിക്കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായവരെ ചോദ്യം ചെയ്ത് ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയുമടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
Kochi police and the DANSAAF team conducted a major drug bust in Mattancherry under Operation Thufan, seizing over two kilograms of MDMA and detaining two people, including 35-year-old Naufal. Police traced him through his friend, arrested earlier with a small quantity of MDMA. Investigators suspect a larger drug network and are probing the source and distribution chain.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |