SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.58 PM IST

പതിനേഴുകാരിയുമായി ഹോട്ടൽ മുറിയിൽ താമസം; വിവരമറിഞ്ഞ് പൊലീസെത്തി, ബാഗ് തുറന്നപ്പോൾ കിട്ടിയത്

sebin-philip

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ താമസിപ്പിക്കുകയും എം ഡി എം എ കൈവശം സൂക്ഷിക്കുകയും ചെയ്ത യുവാവ് പിടിയിൽ. തിരുവനന്തപുരം പുളിമാത്ത് വില്ലേജിൽ മഞ്ഞപ്പാറ തടത്തരികത്ത് വീട്ടിൽ സെബിൻ ഫിലിപ്പാണ് (22) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ നിരോധിത ലഹരിമരുന്നുമായി യുവാവ് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് സെബിനെയും 17 വയസുകാരിയെയും പിടികൂടിയത്. ബാഗിൽ നിന്ന് 6.39 ഗ്രാം എം ഡി എം എ കണ്ടെത്തി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന് കൂടെ താമസിപ്പിച്ചതിനും എം ഡി എം എ സൂക്ഷിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. ബംഗളൂരുവിൽ നിന്നാണ് സെബിൻ ലഹരി മരുന്ന് എത്തിച്ചത്. ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

കൊല്ലം എ സി പി എസ്.ഷെറീഫിന്റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുമേഷ്, ജോയ്, സവിരാജ്, സി.പി.ഒമാരായ വിനോദ്, ആദർശ്, ദീപക്, ഷഫീക്ക് എന്നിവരും ഡാൻസാഫ് എസ്.ഐ രാജേഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ മാരായ ബൈജു.പി.ജെറോം, ഹരിലാൽ, എസ്.സി.പി.ഒമാരായ സജു, സീനു, മനു, ജോജിൽ എന്നിവരും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, 17 YEAR OLD GIRL, HOTEL ROOM, POLICE RAID, MDMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY