SignIn
Kerala Kaumudi Online
Tuesday, 26 May 2026 8.58 AM IST

കൊലക്കേസ് പ്രതിയായ തടവുകാരനിൽ നിന്നടക്കം പിടിച്ചെടുത്തത് വിവിധ ഉപകരണങ്ങൾ; കേസെടുത്ത് പൊലീസ്

kannur-central-jail

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും സ്‌മാർട്ട് വാച്ചുകളും പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

കൊലക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജിത്, മറ്റ് തടവുകാരായ അഖിൽ,​ ഇബ്രാഹിം ബാദുഷ എന്നിവരുടെ കയ്യിൽ നിന്നാണ് മൊബൈൽ ഫോണുകൾ, സിം കാർഡ്, പവർ ബാങ്ക്, സ്‌മാർട്ട് വാച്ച്, ഇയർ പോഡ്, യുഎസ്‌ബി കേബിൾ എന്നിവ പിടിച്ചെടുത്തത്. ജയിലിലെ പത്താം ബ്ളോക്കിലായിരുന്നു പരിശോധന നടന്നത്. സ്‌മാർട്ട് വാച്ചിലും സിം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് തടവുകാർക്കെതിരെ കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, KANNUR CENTRAL JAIL, RAID, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY