
എനാത്ത് : യുവതിയോടും മാതാവിനോടും അസഭ്യം പറഞ്ഞെന്ന പരാതിയിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. മണ്ണടി മുസ്ലിം പള്ളിക്ക് സമീപം രാജേഷ് മന്ദിരത്തിൽ രാജേഷ് (40)ആണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ ഏനാത്ത് ഓട്ടോറിക്ഷ സ്റ്റാൻഡിൽ വന്നിറങ്ങിയ യുവതിയേയും മാതാവിനേയും ഓട്ടോ സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഡ്രൈവർ രാജേഷ് അസഭ്യം പറയുകയായിരുന്നു. ഇതു ചോദ്യം ചെയ്തവർക്കു നേരെയും ഇയാൾ അസഭ്യ വർഷം നടത്തി. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഏനാത്ത് ടൗണിൽ നിന്ന് ഇയാളെ പിടികൂടി. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌റ്റേഷൻ ഹൗസ് ഓഫീസർ സിജി, എസ്.ഐമാരായ വിഷ്ണുരാജ്, സുരേഷ്‌കുമാർ, എസ്.സി.പി.ഷൈൻ കുമാർ, സി.പി.ഒ ഷാനു എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |