കൊച്ചി: പിറവം നഗരസഭയിലെ വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു. പതിന്നാലാം വാർഡ് കൗൺസിലർ ക്രിസ്റ്റി ജോണിനും ഭർതൃമാതാവ് ലിസിക്കും നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ക്രിസ്റ്റിയുടെ ഭർതൃപിതാവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് ജോയിയുടെ പതിവാണെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസവും ജോയി മദ്യപിച്ചെത്തി ലിസിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ക്രിസ്റ്റിക്ക് കുത്തേറ്റത്. വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് ജോയി ആക്രമിച്ചത്. ക്രിസ്റ്റിയുടെ വയറിന് ഗുരുതരമായി പരിക്കേറ്റു. അമിതമായി രക്തം വാർന്ന നിലയിലാണ് ക്രിസ്റ്റിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ക്രിസ്റ്റിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിന് ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് മറ്റൊരു സ്ഥലത്ത് വച്ചാണ് പിടികൂടിയത്. ജോയിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |