SignIn
Kerala Kaumudi Online
Monday, 05 October 2026 9.34 AM IST

കളമശ്ശേരിയിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം, രണ്ട്‌പേർ അറസ്റ്റിൽ, പിടിയിലാകാനുള്ള പ്രതികളിൽ ഒരാൾ സ്‌ത്രീയെന്ന് പൊലീസ്

kalamassery-case
കേസിൽ പിടിയിലായ പ്രതികൾ ജിത്ത് മാർട്ടിൻ, ശ്രീരാജ്

കൊച്ചി: കളമശ്ശേരിയിൽ വിവാഹിതയായ യുവതിയെ രണ്ട് ദിവസം തടങ്കലിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പിടിയിലാകാനുള്ള രണ്ട് പ്രതികളിൽ ഒരാൾ സ്‌ത്രീയെന്ന് വിവരം. സ്‌പായിൽ മാനേജരുടെ ജോലിക്കായി ഒഎൽഎക്സ് വഴി പരസ്യംകൊടുത്തത് കണ്ടാണ് യുവതി എത്തിയത്. ഇവർക്ക് മദ്യവും മയക്കുമരുന്നും നൽകി രണ്ടുദിവസം തടങ്കലിൽ വച്ചാണ് പീഡനം നടത്തിയത്. സംഭവത്തിൽ പ്രതികളായ ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവയ്‌ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ കളമശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ഈ മാസം രണ്ട്, മൂന്ന് തീയതികളിലായി നടന്ന സംഭവത്തിൽ ഇനി രണ്ട് പ്രതികളാണ് പിടിയിലാകാനുള്ളത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരാൾ സ്‌ത്രീയാണ്. പ്രതികൾ സ്‌പായുടെ മറവിൽ പെൺവാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് വ്യക്തമായി.


നിലവിൽ പീഡനത്തിനിരയായ യുവതി കൊച്ചിയിലെ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ഇന്റർവ്യു നടത്തിയശേഷം യുവതിയെ പ്രതികൾ ഉപദ്രവിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും ഇവർ പകർത്തിയതായാണ് വിവരം.

English Summary

A married woman in Kalamassery was allegedly held captive for two days and gang-raped after responding to an OLX advertisement for a spa manager’s job. She was reportedly given alcohol and drugs before being assaulted. One of the two suspects yet to be arrested is believed to be a woman.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALAMASSERY, ASSAULT CASE, ONE WOMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY