SignIn
Kerala Kaumudi Online
Friday, 24 July 2026 12.07 PM IST

അനുപമയ്‌ക്ക് യൂട്യൂബിൽ നിന്നും മാസവരുമാനം 3.8- 5 ലക്ഷം, ആദ്യം എതിർത്തെങ്കിലും പിന്നീട് മനസു മാറാൻ കാരണം

READ ENGLISH VERSION
anupama-padman

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളിലൊരാളായ അനുപമ പദ്‌മന്റെ മാസവരുമാനം 3 മുതൽ 5 ലക്ഷം വരെയായിരുന്നുവെന്ന് എഡിജിപി അജിത് കുമാർ. അസലായി ഇംഗ്ളീഷും സംസാരിക്കും. നിയമവിദ്യാർത്ഥിയാകാൻ ആഗ്രഹിച്ചിരുന്ന അനുപമ കൃത്യത്തിന് കൂട്ടുനിന്ന സാഹചര്യം വിശദീകരിക്കുകയായിരുന്നു എഡിജിപി.

''ഒരു വർഷം മുമ്പാണ് കുട്ടിയെ തട്ടികൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതിലൂടെ പണമുണ്ടാക്കാമെന്ന തീരുമാനത്തിലേക്ക് പദ്‌മകുമാറും ഭാര്യ അനിതാകുമാരിയും എത്തുന്നത്. അനിതാ കുമാരിയായിരുന്നു ബുദ്ധികേന്ദ്രം. മകൾ അനുപമയ‌്ക്കും പദ്‌മകുമാറിന്റെ അമ്മയ‌്ക്കും ആദ്യം എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ പണത്തിന്റെ ആവശ്യം അടിയന്തരമായി വന്നതോടെ കിഡ്‌നാപ്പിംഗ് എന്ന ആവശ്യത്തിലേക്ക് തന്നെ എത്തുകയായിരുന്നു. അതിനിടെ ജൂൺ 28ന് അമ്മ മരിച്ചു. അനുപമയുടെ യൂട്യൂബിൽ നിന്നുള്ള മാസവരുമാനം 3-8 ലക്ഷം മുതൽ 5 ലക്ഷം വരെയായിരുന്നു. അസലായി ഇംഗ്ളീഷും സംസാരിക്കും. നിയമവിദ്യാർത്ഥിയാകാൻ ആഗ്രഹിച്ചിരുന്ന അനുപമ യൂട്യൂബിൽ നിന്നുള്ള വരുമാനം ലഭിച്ചതോടെ ആ ആഗ്രഹം ഉപേക്ഷിച്ചു. എന്നാൽ ജൂലായിൽ യൂട്യൂബ് പണം നൽകുന്നത് നിറുത്തിയതോടെ അനുപമ ഡിപ്രഷനിലായി. തുടർന്ന് അച്ഛന്റെയും അമ്മയുടെയും തീരുമാനത്തിനൊപ്പം നിൽക്കാൻ പെൺകുട്ടി തയ്യാറായി. തട്ടികൊണ്ടുപോകുന്നതിനുള്ള സഹായം മാത്രമാണ് അനുപമ ചെയ‌്തത്. കൃത്യം നടത്തിയത് പദ്‌മകുമാറും അനിതാകുമാരിയും ചേർന്നാണ്''-എഡിജിപിയുടെ വാക്കുകൾ.

കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയാണ്. പത്മകുമാർ കൊവിഡിനുശേഷം കടുത്ത സാമ്പത്തികപ്രശ്‌നത്തിലായിരുന്നു. അഞ്ചുകോടിയുടെ ബാധ്യതയുണ്ടായിരുന്നു. അടിയന്തര ആവശ്യത്തിനായി 10 ലക്ഷം രൂപയാണ് പ്രതികൾ ലക്ഷ്യമിട്ടത്. പ്രതികൾ വൻ ആസൂത്രണത്തോടെയാണ്‌ കൃത്യം നടത്തിയതെന്നും എഡിജിപി വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, PADMAKUMAR, ANITHAKUMARI, YOUTUBE AMOUNT, CHILD KIDNAPPING CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY